Tuesday, December 2, 2008

എന്‍റെ മുഖ്യാ!!!

ദേഷ്യം മനുഷ്യനെ മത്തു പിടിപ്പിക്കുന്ന ഒന്നാണെന്ന് ആരോ പറഞ്ഞപ്പോള്‍ മാവേലിക്ക് വിശ്വാസം വന്നില്ല. പക്ഷെ ഇപ്പോള്‍ ശരിക്കും വിശ്വാസമായി, മനുഷ്യനെ മാത്രമല്ല സകല ജീവജാലങ്ങളെയും അത് മത്തു പിടിപ്പിക്കുമെന്ന്.

സന്ദീപിന്‍റെ വീടായത് കൊണ്ടു മാത്രമാണ് താന്‍ പോയടെന്നു നമ്മുടെ പാവം മുഖ്യന്‍ ഉദ്ദേശിച്ചത്. പിന്നെ ഈ ഇംഗ്ലീഷ് പത്രക്കാര്, അവര്‍ക്കറിയുമോ നാട്ടിന്‍പുറത്തെ ഓരോരോ മര്യാദകള്. ഒരുത്തനെ പട്ടിക്ക് വിളിക്കുന്നത് സഭ്യമാന്നെന്നു അവര്‍ക്ക് അറിയുമോ. ആരെങ്ങിലും അവര്‍ക്ക് ഇതൊന്നു പറഞ്ഞു കൊടുക്കരുതോ.

മലയാളത്തെ അതേ പടി തര്‍ജമ ചെയ്‌താല്‍ ഇങ്ങനെയിരിക്കും. ഇതൊക്കെ വിവരമില്ലാത്ത ചില പത്രക്കാര്‍ പറഞ്ഞെന്നു വെച്ചു വിദ്യാഭ്യാസം കുറവാണെന്നാലും വിവരത്തിനു ഒട്ടും കുറവില്ലാത്ത നമ്മുടെ മുഖ്യന്‍ മാപ്പു പറയണമെന്നോ? ഇതെന്തു ന്യായം.

ഒരു റിട്ടയേര്‍ഡ്‌ മേജര്‍ സഭ്യതവിട്ടു പെരുമാറിയപോഴും നമ്മുടെ മുഖ്യന്‍ സകല സഭ്യതയും കൈവരിച്ചു അപ്പോള്‍ ഒന്നും മിണ്ടാതെ ഇംഗ്ലീഷ് പത്രക്കാരോട് മനസ്സില്‍ തട്ടിയ കാര്യം പറഞ്ഞതു ഏത് വകയില്‍ തെറ്റാകും?

എന്നാലും എന്‍റെ മുഖ്യാ സന്ദീപിന്‍റെ വീടായത് കൊണ്ടു മാത്രമാണ് താങ്ങള്‍ അവിടെ പോയത്, ബാക്കി ജീവനോടെ അവശേഷിക്കുന്ന കോടിക്കണക്കിനു മലയാളി പട്ടികളെ കാണാന്‍ ഇനിയൊരു തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമോ?

No comments: